ഇന്റർനെറ്റിൽ നിന്ന് ചിത്രങ്ങൾ പകർത്താൻ 

വിവിധ ആവശ്യങ്ങൾക്കായി നമ്മൾ ഇന്റർനെറ്റിൽ നിന്നും ചിത്രങ്ങൾ പകർത്താറുണ്ട്. വിദ്യാഭ്യാസ ആവശ്യങ്ങൾക്കും, പ്രോജക്ടുകൾ തയ്യാറാക്കുന്നതിനും, ചില ഡിസൈനിങ്ങ് വർക്കുകൾക്കുമൊക്കെയായി. എന്നാൽ പലപ്പോഴും നമ്മൾ ഉദ്ദേശിക്കുന്നയത്ര ചിത്രങ്ങൾ ഭംഗിയായി ലഭിക്കാറില്ല. അഥവാ നല്ല ചിത്രങ്ങൾ ചിലതു കണ്ടാൽ അതെടുക്കാനും വെബ്‌സൈറ്റ് സമ്മതിക്കുന്നില്ല. ഇതിനെല്ലാം ഒരു പോംവഴിയുമായിട്ടാണ് ഈ പോസ്റ്റ്.

1. ചിത്രങ്ങൾ പകർത്തുവാൻ സാധാരണ മാർഗ്ഗം 



ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ടത് കോപ്പി റൈറ്റിങ്ങ് അനുവദിക്കുന്ന ചിത്രങ്ങൾ മാത്രമേ പകർത്താവൂ. ഗൂഗിളിലോ മറ്റ് സെർച്ച് എഞ്ചിനുകളിലോ ചിത്രങ്ങൾ സെർച്ചുചെയ്യുമ്പോൾ അതിന്റെ  Thambnails ആണ് നമ്മൾ കാണുന്നത്. കുറച്ച് നല്ല ചിത്രം കിട്ടാൻ അതിൽ ക്ലിക്ക് ചെയ്‌താൽ വലതുവശത്ത് ആ ചിത്രം വലുതായി വരും അത് മൗസിന്റെ വലതുബട്ടൻ അമർത്തി മെനുവിൽ നിന്നും  save image as എന്ന ലിങ്ക് വഴി കമ്പ്യൂട്ടറിലേക്ക് പകർത്താൻ സാധിക്കുന്നു. ഇത് മിക്കവർക്കും അറിവുള്ളതാണല്ലോ 

2 . ചിത്രങ്ങൾ കോപ്പി ചെയ്യാം 

നമുക്ക് ചിത്രങ്ങൾ കമ്പ്യൂട്ടറിലേക്ക് ശേഖരിക്കാതെ തന്നെ ഫോട്ടോഷോപ്പോ, മൈക്രോ സോഫ്റ്റ് വേഡോ  പോലുള്ള സോഫ്റ്റ് വെയറിന്റെ വർക്ക് ഏരിയയിലേക്ക് നേരിട്ട് പകർത്താൻ സാധിക്കും.
അതിനായി വെബ്‌സൈറ്റിലെ ചിത്രത്തിൽ മൗസ് right Click ചെയ്ത് copy image കൊടുക്കുക അതിനു ശേഷം പേസ്റ്റ് ചെയ്യുക.


3  . ചിത്രങ്ങൾ സ്‌ക്രീൻ ഷോട്ട്  ചെയ്യാം 

ഒരു ചിത്രം ഫുൾസ്ക്രീനിട്ടത്തിനു ശേഷം കീബോർഡിലെ  Print Screen  എന്ന ബട്ടൺ അമർത്തി ഇവിടെ പേസ്റ്റ് ചെയ്യാനോ അവിടേക്ക് പേസ്റ്റ് ചെയ്യാം.