കംപ്യൂട്ടർ - ഫയലുകൾ പാസ് വേഡുകൊണ്ട് സംരക്ഷിക്കാം  

നമ്മൾ ഉപയോഗിക്കുന്ന ചില അത്യാവശ്യ ഫയലുകൾ നഷ്ടപ്പെട്ടുപോകും എന്നോ, മറ്റുള്ളവർ ആ ഫയൽ കാണാതിരിക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? മറ്റാർക്കും തുറക്കാൻ പറ്റാത്ത ഒരു ഫയൽ എളുപ്പത്തിൽ  സൃഷ്ടിക്കാൻ  നമുക്ക് സാധിക്കും.


ഫയലുകൾ സംരക്ഷിക്കാൻ നമുക്ക് പല മാർഗ്ഗങ്ങൾ ഉപയോഗിക്കാം. അവയെക്കുറിച്ചാണ് താഴെ പ്രതിപാദിക്കുന്നത്.

1 . എൻക്രിപ്റ്റ് ചെയ്ത ആർക്കൈവ്

മറ്റുള്ളവർ നമ്മുടെ ഫയലുകൾ ഉപയോഗിക്കാതിരിക്കാനും, നഷ്ടപ്പെടുത്താതിരിക്കാനും എളുപ്പത്തിൽ ചെയ്യാവുന്ന മാർഗ്ഗമാണ് എൻക്രിപ്റ്റ് ചെയ്ത ആർക്കൈവ് നിർമ്മിക്കുക എന്നത്. 

വിൻഡോസ് ഉപയോഗിക്കുന്നവർ WinRAR, WinZip, 7-Zip ഇവയിലേതെങ്കിലും ഒരു സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്ത്  ഫയൽ എൻക്രിപ്റ്റ് ചെയ്ത് ഒരു പാസ്സ് വേഡ് നിർമ്മിക്കുക. ആ പാസ്സ് വേഡ് ഉപയോഗിച്ചുമാത്രമേ ആ ഫയൽ തുറക്കാൻ സാധിക്കുകയുള്ളൂ. ഇതുമൂലം മറ്റാർക്കും ഈ ഫയൽ തുറക്കാൻ സാധിക്കുമായില്ല.

2. ഫയലും ഫോൾഡറും ഡോക്കുമെന്റുകളും സംരക്ഷിക്കാം 


നിങ്ങളുടെ ഫയലുകൾ മാത്രമല്ല ഫോൾഡറുകളും മറ്റ്  ഡോക്കുമെന്റുകളുമെല്ലാം  സൂക്ഷിക്കാനും മറ്റുള്ളവർ തുറക്കാതിരിക്കാനും  ചെയ്യാവുന്ന മറ്റൊരു കാര്യമാണ് ഇനി പറയുന്നത്. നിങ്ങളുടെ ഫയൽ ഇൻറർനെറ്റിൽ  ഏതെങ്കിലും ക്ലൗഡ്  സ്റ്റോറേജ്  പ്ലാറ്റ്‌ഫോമിൽ സൂക്ഷിക്കുക. 

ഉദാഹരണത്തിന് Google Drive, OneDrive, iCloud മുതലായവ. ഇവയിലെല്ലാം നമ്മുടെ അക്കൗണ്ട് വഴി മാത്രമേ തുറന്ന് ഫയലുകൾ കാണുവാൻ സാധിക്കുകയുള്ളൂ.

3 . എക്സ്റ്റൻഷൻ മാറ്റുക 

നമ്മൾ കംപ്യൂട്ടറിൽ ഉപയോഗിക്കുന്ന ഓരോ ഫയലിനും ഒരു എക്സ്റ്റൻഷൻ ഉണ്ട്. ഏതു സോഫ്റ്റ്‌വെയറിൽ തുറക്കണമെന്ന് കമ്പ്യൂട്ടർ തീരുമാനിക്കുന്നത് ഇതനുസരിച്ചാണ്. അങ്ങനെയെങ്കിൽ ഒരു Word ഫയലിന്റെ എക്സ്റ്റൻഷൻ docx എന്നായിരിക്കും. ഉദാഹരണമായി My CV.docx എന്നിങ്ങനെയാണ് കാണപ്പെടുക. ചിലപ്പോൾ എക്സ്റ്റൻഷൻ മറഞ്ഞിരിക്കുകയാകാം. 

Windows 10 ൽ എക്സ്റ്റൻഷൻ കാണാനായി  ഫോൾഡർ ഓപ്പൺ ചെയ്ത്  View എന്ന ടാബ് സെലക്ട് ചെയ്തതിനുശേഷം file name extentions എന്നുള്ളിടത്ത് ടിക്ക് ഇടുക. ഇപ്പോൾ ഫോൾഡറിൽ ഓരോ ഫയലിന്റെയും  എക്സറ്റന്ഷനുകൾ കാണാം. ഇനി നമുക്ക് വേണ്ട ഫയൽ rename ചെയ്ത്  എക്സ്റ്റൻഷൻ ഒഴിവാക്കുക. പ്രത്യേകം ഓർത്തിരിക്കുക വീണ്ടും ഈ ഫയൽ തുറക്കണമെങ്കിൽ നമ്മൾ യഥാർത്ഥ എക്സ്റ്റൻഷൻ ചേർക്കണം.


ഈ പോസ്റ്റ് താങ്കൾക്ക് ഉപകാരപ്രദമായി എന്ന് വിശ്വസിക്കട്ടെ. നിങ്ങളുടെ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും, ചോദ്യങ്ങളും കമന്റ് ബോക്സിൽ പ്രതീക്ഷിക്കുന്നു.