മലയാള സിനിമാഗാനം :  ഇന്നുമെന്റെ കണ്ണുനീരിൽ 



-----------------🌸------------------

ചിത്രം : യുവജനോത്സവം 

പാടിയത് : കെ ജെ യേശുദാസ് 

സംഗീതം : രവീന്ദ്രൻ 

വരികൾ :  ശ്രീകുമാരൻ തമ്പി

-----------------🌸------------------



ഇന്നുമെന്റെ  കണ്ണുനീരിൽ

നിന്നോർമ്മ പുഞ്ചിരിച്ചു..

ഈറൻമുകിൽ മാലകളിൽ

ഇന്ദ്രധനുസ്സെന്നപോലെ..

(ഇന്നുമെന്റെ...)


സ്വർണ്ണമല്ലി നൃത്തമാടും

നാളെയുമീ പൂവനത്തിൽ

തെന്നൽ കൈ ചേർത്തു വെയ്ക്കും

പൂക്കൂന പൊൻപണം പോൽ

നിൻ പ്രണയ പൂ കനിഞ്ഞ

പൂമ്പൊടികൾ ചിറകിലേന്തി

എന്റെ ഗാനപ്പൂത്തുമ്പികൾ

നിന്നധരം തേടിവരും

(ഇന്നുമെന്റെ..)


ഈ വഴിയിൽ ഇഴകൾ നെയ്യും

സാന്ധ്യനിലാശോഭകളിൽ

ഞാലിപ്പൂവൻവാഴപ്പൂക്കൾ

തേൻപാളിയുയർത്തിടുമ്പോൾ

നീയരികിലില്ല എങ്കിലെന്തു നിന്റെ

നിശ്വാസങ്ങൾ

രാഗമാലയാക്കി വരും

കാറ്റെന്നേ തഴുകുമല്ലോ

(ഇന്നുമെന്റെ..)


ഈ പാട്ട് കേൾക്കാം  : https://youtu.be/9eacMX-mpB0?si=Jji3FZmbaEKCn43J